ഓര്‍ക്കാട്ടേരി: രാജ്യത്തെ കാര്‍ഷിക വികസന നയവും പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് ഗുജറാത്തിലെ ആനന്ദില്‍ നടക്കുന്ന ജൈവകൃഷി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ തല്‍സമയ പരിപാടി ഒഞ്ചിയം മണ്ഡലം കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുക്കാളി വ്യാപാരഭവനില്‍ വച്ചു നടന്നു.


ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.പി വിനീഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കര്‍ഷകമോര്‍ച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് പി.കെ പ്രകാശന്‍ ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു റിട്ട: എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഉദയന്‍ കെ.കെ പരിപാടിയുടെ മലയാള പരിഭാഷ നടത്തി.
. ജൈവകര്‍ഷകരായ പത്മനാഭന്‍ കണ്ണമ്പത്ത്, കൃഷ്ണന്‍ വട്ടക്കണ്ടി, ബിജെപി മണ്ഡലം ജന:സെക്രട്ടറി അനില്‍കുമാര്‍.വി.പി.ശ്രീധരന്‍ മടപ്പള്ളി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. യുവമോര്‍ച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അരുണ്‍ ആവിക്കര ,പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഷൈനേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Prime Minister's Organic Agriculture Conference A live show was organized at Mukkali