അഴിയൂർ : (vatakaranews.com) മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ നാൽപ്പതാം അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഡിസമ്പർ 29 ന് മാഹി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ തുടക്കമാവും.


ടൂർണമെന്റിന്റെ സംഘാടക സമിതി ഓഫീസ്സ് ക്ലബ് ഹാളിൽ മയ്യഴി സർക്കിൾ ഇൻസ്പെക്ടർ .ആർ.ഷൺമുഖം ഉദ്ഘാടനം ചെയ്‌തു.
പരിപാടിയിൽ പ്രസിഡണ്ട് കെ .സി .നിഖിലേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അടിയേരി ജയരാജൻ. .കെ.പി.സുനിൽകുമാർ അഡ്വ.ടി.അശോക് കുമാർ, വിനയൻ പുത്തലം, ഫുട്ബാൾ താരങ്ങളായ പി.ആർ.സലീം .ഉമേഷ് ബാബു എന്നിവർ സംസാരിച്ചു.
#AllIndia #Sevens #Football #Tournament #organizing #committee #offices #started #functioning #Mahi