അഴിയൂർ: (vatakaranews.in) രണ്ടുദിനം തുടർച്ചയായി മഴപെയ്താൽ ജനം മുങ്ങിമരിക്കുന്ന കേരളത്തിൽ ഗോപുരംപോലെ കെട്ടിഉയർത്തി രണ്ടായി വിഭജിക്കുന്ന കെ.റെയിൽ പദ്ധതിയുടെ എല്ലാ വിജ്ഞാപനവും റദ്ദ് ചെയ്ത് പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.


കുഞ്ഞിപ്പളളിയിൽ കെ.റെയിൽ വിരുദ്ധ സമരത്തിൻറെ അഴിയൂർ മേഖലയിലെ ആയിരാമത് ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കയായിരുന്നു. നിലവിലുളള റെയിൽ വളവുകൾ ഇല്ലാതാക്കാൻ നടപടി തുടങ്ങി.
ഇതിന് ഒപ്പം മൂന്നാമത് റെയിൽവേ ലൈൻ പ്രാവർത്തികമാവുന്നതോടെ ട്രെയിനുകൾക്ക് വേഗത കൂടും. സ്വാഗതസംഘം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് ,അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ, ഏറാമല പഞ്ചായത്ത് പ്രസിഡൻറ് ടി.പി.മിനിക, കെ.റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ എം.പി.ബാബുരാജ്, യൂവ മോർച്ച സ്റ്റേറ്റ് പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, ജോസഫ് എം പുതുശ്ശേരി, ടി ടി ഇസ്മായിൽ പ്രദീപ് ചോമ്പാല, രാമചന്ദ്രൻ വരപ്രത്ത്, പി.ബാബുരാജ്, തോട്ടത്തിൽ ശശിധരൻ, പറമ്പത്ത് പ്രഭാകരൻ, സുഹൈൽ കൈതാൽ, രാജൻ തീർത്ഥം, വി പി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനം കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വീണ എസ് നായർ റസാഖ് പാലേരി ടി.സി.രാമചന്ദ്രൻ യു.എ.റഹീം എന്നിവർ സംസാരിച്ചു.
#rains #continuously #people #drown #KMuralidharanMP