അഴിയൂർ: (vatakaranews.in) ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു.


പതിനാറാം വാർഡിലെ വിദ്യാർത്ഥിയായ വളപ്പിൽ ആദർശിന് കൈമാറി അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.
തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുടെ വിദ്യാർഥികളായ മക്കളുടെ പഠനനിലവാരം മെച്ചപെടുത്തുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഇ പദ്ധതി നടപ്പിലാക്കി വരുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷനായി. മെമ്പർമാരായ കുമാരി കെ ലീല, സാലിം പുനത്തിൽ, ചോമ്പാല സംഘം പ്രസിഡന്റ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ഫിഷറീസ് ഓഫീസർ ബാബു എം സ്വാഗതവും അഭിലാഷ് കെ ടി കെ നന്ദിയും പറഞ്ഞു.
#Educational #materials #distributed #children #fishermen