അഴിയൂർ: (vatakaranews.in) യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണന് നേരെ നടന്ന വധശ്രമത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ മുന്നണി അഴിയൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.


സി പി എം അക്രമത്തിനെതിരെ യുഡിഎഫ് ആർ എം പി നേതൃത്വത്തിൽ ഡിസംബർ നാലിന് വടകരയിൽ നടക്കുന്ന പ്രകടനവും പ്രതിഷേധ സംഗമവും വിജയിപ്പിക്കാനും തീരുമാനിച്ചു.
കൺവെൻഷൻ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ അൻവർ ഹാജി അധ്യക്ഷൻ വഹിച്ചു.
പി ബാബുരാജ്, യു.എ.റഹീം, വി പി പ്രകാശൻ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ പി രവീന്ദ്രൻ കെ കെ ഷെറിൻ കുമാർ, ഇസ്മായിൽ പി.പി, ഫിറോസ് കാളാണ്ടി,കെ പി വിജയൻ, ടി സി രാമചന്ദ്രൻ, പ്രൊ പാമ്പള്ളി മഹമൂദ് ജബ്ബാർ നെല്ലോളി, ഇബ്രാഹിം ചോമ്പാല , എം.പി. സിറാജ് എന്നിവർ സംസാരിച്ചു.
#inquiry #assassination #attempt #Radhakrishnan #Kota #carried #JanakiyMunnani