വടകര: (vatakaranews.in) നഗരസഭയിൽ നെറ്റ് സീറോ കാർബൺ എമിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷൻ കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്തസഹകരണത്തോടെ വാർഡ് 29 കൊക്കഞ്ഞാത്തിൽ നടപ്പിലാക്കിയ സമ്പൂർണ ഹരിത അയൽക്കൂട്ടം പദ്ധതിയുടെ പ്രഖ്യാപനം നഗര സഭ ചെയർപേഴ്സൻ കെ പി ബിന്ദു നിർവഹിച്ചു.


വാർഡ് 29 ലെ വട്ടകണ്ടിപറമ്പിൽ നടന്ന പ്രഖ്യാപന ചടങ്ങിന് നഗരസഭ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രാജിത പതേരി അധ്യക്ഷത പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.
നവകേരളം കർമപദ്ധതി ജില്ല കോർഡിനേറ്റർ പി ടി പ്രസാദ് സമ്പൂർണ ഹരിത അയൽക്കൂട്ടം വാർഡിനുള്ള അഭിനന്ദനപത്രം വാർഡ് വികസന സമിതിക്ക് കൈമാറി. കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ ശ്രീഹരി മുഖ്യാതിഥിയായി പങ്കെടുത്തു.
ഹരിത അയൽക്കൂട്ടം വാർഡ് തല പ്രവർത്തന റിപ്പോർട്ട് വാർഡ് കൗൺസിലർ പി കെ സതീശൻ മാസ്റ്റർ അവതരിപ്പിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി ഹരിത അയൽക്കൂട്ടം പദ്ധതി വിശദീകരണം നടത്തി.
മികച്ച ഹരിത അയൽക്കൂട്ടത്തിനുള്ള വാർഡ് വികസന സമിതിയുടെ പുരസ്‌കാരത്തിനു നിറക്കൂട്ട് അയൽക്കൂട്ടം അർഹത നേടി. മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള പുരസ്‌കാരവിതരണവും ചടങ്ങിൽ വച്ചു നടത്തി.
എ പി പ്രജിത ( ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ) , സിന്ധു പ്രേമൻ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ),റീന വി കെ ( സി ഡി എസ് ചെയർപേഴ്സൻ, ശുചിത്വ മിഷൻ ഇന്റേൺ ജൂനിയ, കെ എസ് ഡബ്ല്യൂ എം പി എഞ്ചിനീയർ ലിവിൻ പ്രമോദ്, നവകേരളം കർമപദ്ധതി ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ്, കുടുംബശ്രീ എം ഇ സി റീന എന്നിവർ ആശംസഅർപ്പിച്ചു സംസാരിച്ചു.
വാർഡ് വികസന സമിതി കൺവീനർ ചന്ദ്രൻ പി പരിപാടിക്ക് നന്ദി അർപ്പിച്ചു. ഓരോ അയൽക്കൂട്ടത്തിലെയും അംഗങ്ങളുടെ വീടുകളിൽജൈവ- അജൈവ മാലിന്യ സംസ്കരണ പ്രവർത്തനത്തിനുള്ള സംവിധാനം, സോക് പിറ്റ് നിർമാണം, മഴവെള്ളം പറമ്പിലെക്ക് താഴ്ത്തൽ, കിണർ റീചാർജ്, പച്ചക്കറി കൃഷി, ഗ്രീൻ പ്രോട്ടോകോൾ, ഗൃഹ ശുചിത്വം എന്നിവ പരിഗണിച്ചാണ് അതാത് അയൽക്കൂട്ടത്തെ ഹരിത അയൽക്കൂട്ടങ്ങൾ ആക്കി പ്രഖ്യാപനം നടത്തിയത്.
പച്ചതുരുത്ത് നിർമ്മാണം, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, എന്നിവയും തുടർ പദ്ധതിയാക്കി പരിഗണിച്ചു കൊണ്ട് നെറ്റ് സീറോ കാർബൺ എമിഷൻ പ്രവർത്തനത്തിലേക്കുള്ള ചുവടുവെപ്പായാണ് ഹരിത അയൽക്കൂട്ടം പ്രവർത്തനം കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്. ഡിസംബർ മാസത്തിൽ മറ്റു വാർഡുകളിലും ഹരിത അയൽക്കൂട്ടം പ്രവർത്തനം ആരംഭിക്കും.
#Vadakara #Municipal #Corporation #announced #complete #harithaayalkkoottam neighborhood #group #state