വടകര: (vatakaranews.in) പരദേവതയുടെയും, കിരാതമൂർത്തിയായ വേട്ടക്കൊരുമകന്റെയും പ്രതിഷ്ഠ കൊണ്ട് ധന്യമായ വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നു.


800 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി, പുതുക്കി പണിയുന്നതോടൊപ്പം, നാഗക്കാവുൾപ്പെടെ വിവിധ ഉപപ്രതിഷ്ഠകൾക്കായുള്ള ക്ഷേത്രങ്ങളുടെ നിർമ്മാണവും നവീകരണ കലശവും നടക്കും.
ഇതിനുള്ള മാർഗരേഖകളും പ്ലാനും തയ്യാറായി. ചെറുവലത്ത്, കാമ്പ്രത്ത് താവഴി കുടുംബാഗങ്ങളുടെ ഭാഗമായ ക്ഷേത്രം, ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ഊരാളർ, സ്ഥാനികർ, നാട്ടുകാർ ഉൾപ്പെട്ടവരുടെ പുനരുദ്ധാരണ കമ്മറ്റി രൂപീകരണയോഗം ക്ഷേത്ര പരിസരത്ത് ചേർന്നു. എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
#Temple #Restoration #committee #held #formation #meeting #explained #construction #work