വടകര: (vatakaranews.in) നാഷണൽ സർവീസ് സ്കീം വടകര ഗവണ്മെന്റ് ഹോസ്പിറ്റലിൽ നടത്തിവരുന്ന ഓപ്പൺ ലൈബ്രറിയുടെയും ഡ്രസ്സ് ബാങ്കിന്റെയും ഒന്നാം വാർഷിക ആഘോഷം വടകര എഡ്യൂക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. സി വത്സലൻ ഉദ്ഘാടനം ചെയ്തു.


എൻ എസ് യൂണിറ്റ് കോ കോർഡിനേറ്റർ ഗൗരി നന്ദ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ അനിൽകുമാർ സ്വാഗതം പറഞ്ഞു.
സൊസൈറ്റി ഡയറക്ടർ വി കെ പ്രേമൻ, ഓഫീസർ ബിജോയ് ബാബു, നഴ്സിംഗ് സൂപ്രണ്ട് സുധീഷ്, കിഷോർ കാന്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നൂറിൽ പരം വോളന്റിയർമാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
#anniversary #celebration #OpenLibrary #DressBank #held