#Sargalaya | കരകൗശല കലയുടെ മാമാങ്കത്തിനൊരുങ്ങി സർഗാലയ; അന്താരാഷ്ട്ര കലാ-കരകൗശല മേള 22 മുതൽ ജനുവരി എട്ട് വരെ

#Sargalaya | കരകൗശല കലയുടെ മാമാങ്കത്തിനൊരുങ്ങി സർഗാലയ; അന്താരാഷ്ട്ര കലാ-കരകൗശല മേള 22 മുതൽ ജനുവരി എട്ട് വരെ
Dec 20, 2023 03:54 PM | By MITHRA K P

വടകര: (vatakaranews.in) കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബർ 22 മുതൽ ജനുവരി എട്ട് വരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കും.

കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ൽപ്പരം കരകൗശല വിദഗ്ധരും എത്തുന്നുണ്ട്. നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളിൽ ഇടം നേടിയ അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് സർഗാലയയുടെ 11-ാമത് എഡിഷൻ കലാ-കരകൗശല മേള സംഘടിപ്പിക്കുന്നത്.

ഡിസംബർ 22ന് മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കും. പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സർക്കാർ വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

പാർട്‌ണർ രാജ്യമായി ശ്രീലങ്ക മേളയിൽ പങ്കെടുക്കും. കരകൗശല വിദദ്ധർ ഒരുക്കുന്ന കരകൗശല പ്രദർശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫ് ഹാൻഡിക്രാഫ്‌ട്‌സ് ഒരുക്കുന്ന കരകൗശല പ്രദർശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവിലിയൻ, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള 'ഗ്രീൻ മൊബിലിറ്റി എക്സ്പോ', കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവയും ഒരുക്കുന്നുണ്ട്.

മെഡിക്കൽ സപ്പോർട്ട് ഡെസ്കും സൗജന്യ ബി.എൽ.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇരിങ്ങൽ സർഗാലയയിൽ നടന്ന വാർത്താസമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ, സർഗാലയ ചിഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി.ഭാസ്ക്കരൻ, ജനറൽ മാനേജർ ടി.കെ. രാജേഷ്, ഹോസ്‌പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ക്രാഫ്ട്സ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.

#Sargalaya #prepares #magic #handicrafts #International #Arts #CraftsFair #January

Next TV

Related Stories
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 23, 2024 12:31 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Nov 23, 2024 12:19 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Jaundice | മഞ്ഞപ്പിത്തം പടരുന്നു; വടകര മേഖലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം

Nov 23, 2024 12:10 PM

#Jaundice | മഞ്ഞപ്പിത്തം പടരുന്നു; വടകര മേഖലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം

വിവിധ സന്നദ്ധ സംഘടനകൾ പ്രതിരോധന പ്രവർത്തനത്തിന് രംഗത്തുണ്ട്. കീഴലിൽ സ്‌കൂൾ കുട്ടികൾ വീടുകൾ കയറി ബോധവത്കരണം...

Read More >>
 #KarateChampionship | ഇന്ന് തുടക്കം;  27-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ

Nov 23, 2024 11:49 AM

#KarateChampionship | ഇന്ന് തുടക്കം; 27-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ

വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം...

Read More >>
 #yogatraining | ആയഞ്ചേരിയിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 22, 2024 10:40 PM

#yogatraining | ആയഞ്ചേരിയിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ശരീരത്തെയും മനസ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ജീവിതവ്യവസ്ഥയാണ്...

Read More >>
#Kafirscreenshot | കാഫിർ സ്ക്രീൻഷോട്ട്; 25 നുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണം -ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

Nov 22, 2024 05:01 PM

#Kafirscreenshot | കാഫിർ സ്ക്രീൻഷോട്ട്; 25 നുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണം -ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്‌തി...

Read More >>
Top Stories