അഴിയൂർ: അഴിയൂർ കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. അഴിയൂരിന്റെ വികസന പ്രവർത്തനങ്ങൾ അധികാര കേന്ദ്രങ്ങളെ നേരിട്ടറിയിക്കാനും ദുരിതമനുഭവിക്കുന്നവർക്ക് അത്താണിയാകാനും രൂപം നൽകിയ കൂട്ടായ്മയാണ് അഴിയൂർ കൂട്ടം സൗഹൃദ കൂട്ടായ്മ. ലോഗോ പ്രകാശനം മാലതി കൃഷ്ണ നിർവഹിച്ചു.
കേൾവിശക്തിയില്ലാത്ത രണ്ട് പേർക്ക് ശ്രവണ സഹായി ലഭ്യമാക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് ടി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെറിയ കോയ തങ്ങൾ, അനിൽകുമാർ വി.കെ, പ്രേമൻ, സക്കീർ കല്പക, കെ.പി വിജയൻ, മർവ്വാൻ അഴിയൂർ, അഹമ്മദ് അത്താണിക്കൽ, പുരുഷു പറമ്പത്ത്, മഹമ്മൂദ് ഫനാർ, സുരേന്ദ്രൻ പറമ്പത്ത്, കെ.പി.ചന്ദ്രൻ, ടി.സി.ജയശങ്കർ, സീമന്തിനി, വൈജയന്തി എന്നിവർ പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംസാരിച്ചു.


സെക്രട്ടറി നവാസ് നെല്ലോളി സ്വാഗതവും ഷാജിത്ത് കൊട്ടാരത്തിൽ നന്ദിയും പറഞ്ഞു.
Azhiyurkootham friendly group logo unveiled