തോടന്നൂർ: ( vatakara.truevisionnews.com)ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. തോടന്നൂർ യു പി സ്കൂളിൽ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേരീതിയില്‍ തന്റെ വലയിലാക്കാനായി ലഹരി ചുറ്റിലും പതുങ്ങിയിരിക്കുകയാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്താണ് ലഹരി. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും വിദ്യാർഥികൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.


പി.ടി.എ പ്രസിഡൻ്റ് റഹ്മത്ത് ഷിഹാബ്, പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈർ ,ജെ.ആർ.സി കോ - ഓഡിനേറ്റർ വിഷ്ണു പി എന്നിവർ സംസാരിച്ചു.
Thodannoor UP School JRC Unit takes a stand against drugs