Featured

#tour| മഖാം സിയാറത്ത് ടൂർ; വൈവിധ്യങ്ങളുമായി ഒഞ്ചിയം മദ്രസ

News |
Dec 28, 2023 10:51 AM

ഒഞ്ചിയം: (vatakaranews.com)  മദ്രസാ പഠനത്തോടൊപ്പം, വൈവിധ്യങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലും എന്നും മുന്നിലാണ് ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ. ഓർക്കാട്ടേരി റേഞ്ചിന്റെ കീഴിൽ കഴിഞ്ഞമാസം നടന്ന ഇസ്ലാമിക സാഹിത്യമത്സരമായ 'മുസാബഖ' യിൽ 59 പോയിന്റുമായി ഒന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോഴിതാ മദ്രസ വിദ്യാർത്ഥികളുമായി ഏക ദിന മഖാം ടൂർ ( സിയാറത്ത്) സംഘടിപ്പിച്ചിരിക്കുകയാണ് എൻ.ഐ.എം. കമ്മിറ്റി.

സദർ മുഅല്ലിം അബ്ദുറഹ്മാൻ ഫൈസിയുടെ നേതൃത്വത്തിൽ ഏഴോളം ഉസ്താദുമാരും, 35 ഓളം വരുന്ന വിദ്യാർത്ഥികളുമാണ് മഹാന്മാരായ ഔലിയാക്കളുടെ മഖാമുകൾ സന്ദർശിച്ചത്. ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് വെച്ച് കാലത്ത് മദ്രസ ടൂറിന്റെ ബസ്സ് വിദ്യാർത്ഥികളുമായി യാത്ര പുറപ്പെട്ടു, കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ ഇടിയങ്ങര മഖാം സന്ദർശനത്തോടെയായിരുന്നു സിയാറത്തിന് തുടക്കം കുറിച്ചത്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപകനും, ഇരുപതാം നൂറ്റാണ്ടിലെ ഉന്നത പണ്ഡിതനുമായ വരക്കൽ മുല്ലക്കോയ തങ്ങളുടെ മഖാം സന്ദർശിച്ചു പ്രാർത്ഥന നടത്തി.

പിന്നീട് തൊട്ടടുത്ത തന്നെയുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാലത്തെ ജനറൽ സെക്രട്ടറിയായിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടെ മഖാം സിയാറത്ത് ചെയ്തു. വിദ്യാർത്ഥികളിൽ പലരും ആദ്യമായിട്ടാണ് സിയാറത്തിനു വന്നത്, അതുകൊണ്ടുതന്നെ അവരുടെ മുഖത്ത് ആശ്ചര്യത്തിന്റെ മകുട ഭാവങ്ങൾ പ്രകടമായി. പിഞ്ചു വിദ്യാർത്ഥികൾ പലരും പ്രാർത്ഥനാപൂർവ്വം ആത്മ നിർഭരരായി. വരക്കൽ മഖാമിൽ ഒഞ്ചിയം ജുമാ മസ്ജിദ് മുതവല്ലി അഹ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.

തുടർന്ന് ഇടിയങ്ങര, മമ്പുറം, നാട്ടുകൽ ഉൾപ്പെടെയുള്ള വിവിധ മഖാമുകൾ സന്ദർശിച്ചു ആത്മസായൂജ്യരായി. പാലക്കാട്ടെ മഖാം സന്ദർശനത്തിനു ശേഷമാണ് യാത്ര അവസാനിപ്പിച്ച് തിരിച്ചത്. ആത്മീയ യാത്രയിൽ ബദ് രീങ്ങളുടെ ബൈത്തുകൾ, വിവിധ മശാഇഖുമാരുടെ മാലകൾ, ഖുർആൻ പാരായണം, ഇസ്ലാമിക ഭക്തിഗാനങ്ങൾ എന്നിവ ആദരപൂർവ്വം സംഘടിപ്പിച്ചു. ഭക്തി സാന്ദ്രമായ സദസ്സിന് രക്ഷിതാക്കളായ പി പി അസൈനാർ, തറോൽസലീം, എന്നിവരും ഉസ്താദുമാരായ അബ്ദുറഹ്മാൻ ഫൈസി, അഹമ്മദ് മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ, നവാസ് മുസ്ലിയാർ, സുഹൈബ് മുസ്ലിയാർ, അജ്മൽ മുസ്ലിയാർ ഉൾപ്പെടെയുള്ള അധ്യാപകരും നേതൃത്വം നൽകി.

തുടർന്നും വൈവിധ്യങ്ങളായ പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് എൻ.ഐ.എം കമ്മിറ്റിയുടെ തീരുമാനം. 1965ൽ സ്ഥാപിതമായ മദ്രസയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ആത്മീയ ടൂർ പാക്കേജ് സംഘടിപ്പിച്ചത്. ഇത് മദ്രസയുടെ ചരിത്രത്തിൽ തന്നെ ഒരു പൊൻതൂവലായി മാറി. സിയാറത്ത് ടൂറിന് രക്ഷിതാക്കൾക്കിടയിലും നാട്ടുകാരിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. പിഞ്ചു കുട്ടികളായ മദ്രസ വിദ്യാർത്ഥികളിലും ടൂർ വലിയ ആവേശമായി മാറി.

Makham Ziarat Tour; One Madrasa with diversity

Next TV

Top Stories










Entertainment News