വടകര: (vatakaranews.in) ഇനി വൈകുന്നേരങ്ങൾ കൂടുതൽ മനോഹരമാകും. കുടുംബത്തോടൊപ്പം കൂടി സായാഹ്നങ്ങളിൽ ആഹ്ലാദിക്കാനും ആനന്ദിക്കാനും കുഞ്ഞിപ്പള്ളി മൈതാനിയിലേക്ക് വരൂ. ദുബായിലെ പ്രകൃതി കാഴ്ച്ചകൾ അനുഭവിച്ചറിയാം.
ഈ പുതുവത്സരത്തിൽ അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോ. ഡി - കോക്കോസ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയിൽ ഓരോ ദിവസം കഴിയുംതോറും ജനത്തിരക്കേറുന്നു.
20 ന് ആരംഭിച്ച മാഹാ മേളയിൽ വിവിധ സ്റ്റാളുകൾ ഇതിനകം ഒരുങ്ങി കഴിഞ്ഞു. അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും ഈ അവധിക്കാലത്തെ എക്സ്പോ നിങ്ങൾക്ക് സമ്മാനിക്കുന്നത്.
അണിയറക്കാർ ഒരുക്കിയ അമ്യുസ്മെന്റ് റൈഡുകളും, വിശാലമായ ഫുഡ്‌കോർട്ട്, ഫ്ലവർ ഷോ, ഫാമിലി ഗെയിം, സർക്കാർ പവലിയനുകൾ, വ്യാപാര വിപണന സ്റ്റാളുകൾ, മോട്ടർ എക്സ്പോ മറ്റു കലാപരിപാടികൾ എന്നിവ സ്വപ്‌ന നഗരത്തിൽ മറ്റൊരു വിസ്മയങ്ങളുടെ ചെപ്പ് തീർത്തിരിക്കുന്നു.
കാഴ്ചക്കാർക്കു മുൻപിൽ തുറന്ന് വയ്ക്കുന്ന വിസ്മയങ്ങളുടെ പറുദീസ കണ്ടു തീർക്കാൻ പറ്റാത്തത്ര അത്ഭുതങ്ങളുടെ മാസ്മരിക കാഴ്ചകളാണ്. ഈ അവധിക്കാലം ക്രിസ്തുമസ് - ന്യൂയർ മെഗാ എക്സ്പോയ്ക്ക് ഒപ്പം ആഘോഷിക്കൂ.
#Come #Kunjipalli #Now #evenings #reserved #megaexpo