വടകര: (vatakara.truevisionnews.com) ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ വടകര താലൂക്കിൽ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു.
തണ്ണീർപ്പന്തലിൽ സിസി പീടികക്കു സമീപം വച്ച് ബസ്സിലെ തൊഴിലാളികളെ ബസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പ്രതികളെ പിടികുടാത്തതിനെ തുടർന്നാണ് സംയുക്ത തൊഴിലാളി സമിതി സമരം പ്രഖ്യാപിച്ചത്.
ഇന്ന് പ്രതികളെ പിടികൂടിയ സാഹചര്യത്തിലാണ് ഏഴിന്റെ സൂചനാ പണിമുടക്കവും 10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കവും പിൻവലിച്ചതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
#Bus #strike #Vadakara #taluk #calledoff