വടകര: (vatakara.truevisionnews.com) പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗവ എംയുപി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.
തറനിലയിലുള്ള ക്ലാസ് മുറി, വർക്ക് ഏരിയ, വാഷ് ഏരിയ, ടോയ്‌ലെറ്റ്, ഒന്നാം നിലയിലും രണ്ടാം നിലയിലുമുള്ള മൾട്ടി പർപ്പസ് ഹാൾ, ക്ലാസ് മുറി എന്നിവയുടെ നിർമാണം പൂർത്തിയായി.
ഇന്റർലോക്ക് ഉൾപ്പെടെയുള്ള ഏതാനും പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. 2023 ഡിസംബറിലാണ് പ്രവൃത്തി ആരംഭിച്ചത്.
സ്കൂളിലെ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്‌ത കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് സ്കൂൾ കെട്ടിട നിർമാണത്തിന് വിദ്യാഭ്യാസ വകുപ്പ് ഫണ്ടിൽനിന്ന് 1 കോടി 36 ലക്ഷം രൂപ ലഭ്യമാക്കിയത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തി നടക്കുന്നത്.
#Construction #complete #newly #constructed #building #Thiruvallur #MUP #School #ready #inauguration