Featured

ഒഞ്ചിയത്ത് നിന്ന് അപൂര്‍വ്വയിനം മലബാര്‍ പറക്കും തവളയെ കണ്ടെത്തി

News |
Dec 28, 2021 02:41 PM

വടകര : പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളില്‍ മാത്രം കാണാറുള്ള മലബാര്‍ പറക്കും തവളയെ കണ്ടെത്തി.ഇലത്തേമ്പന്‍ തവള,പച്ചിലപ്പാറന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തവളയെ ഒഞ്ചിയത്തെ തയ്യില്‍ ക്ഷേത്രപരിസരത്തെ മൊട്ടേമ്മല്‍ ചാത്തുവേട്ടന്റെ വീട്ടു പറമ്പില്‍ ആണ് കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ ഉമ്മറകൊലയില്‍ ഇരിക്കുന്നേരം തൊടിയിലെ മരത്തില്‍ നിന്നും വേറെ ഒരു മരത്തിലേക്ക് ന്തോ പറക്കുന്നതായി കണ്ട ഇദ്ദേഹത്തിന്റെ ഇളയ മകനായ മനീഷ് ആണ് ഇത് ശ്രദ്ധിച്ചത്.

അടുത്തുപോയി കണ്ടശേഷം ഫോട്ടോ എടുക്കുകയും ശേഷം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയ ശേഷമാണ് ഇത് അപൂര്‍വ ഇനം തവളയാണെന്നു വീട്ടുകാര്‍ക്കും മനസ്സിലായത്.ശേഷം പറക്കും തവളയെ കാണാന്‍ അവിടെ നാട്ടുകാരുടെ തിരക്കായിരുന്നു.

Rare Malabar flying frog found from Onchiyam

Next TV

Top Stories










News Roundup