വടകര: (vatakaranews.in) ചോമ്പാൽ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ) നടക്കും.
അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച ശ്രദ്ധേയമായ സിനിമകളുടെ പ്രദർശിപ്പിക്കും ഓപ്പൺ ഫോറം, സംവാദം എന്നിവ സംഘടിപ്പിക്കും. നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. വി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ ഒ ദേവരാജൻ, വി പി മോഹൻദാസ്, പ്രദീപ് ചോമ്പാല, കെ മനോജ്, കെ വി രാജൻ,കെ പി ഗോവിന്ദൻ, വി പി സുരേന്ദ്രൻ, കെ പി വിജയൻ, വി പി പ്രകാശൻ, സോമൻ മാഹി, സി ഷിമിത്ത്, എം വി ജയപ്രകാശ്,എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി പി രാഘവൻ(ചെയർ), പി ബാബുരാജ്( ജന: കൺ), ടി ടി രാജൻ(ഖജാ) എന്നിവരെ തിരഞ്ഞെടുത്തു
#Chombal #International #FilmFestival #organizing #committee #formed