ആയഞ്ചേരി: (vatakaranews.in) ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ പി 71-ാം നമ്പർ അംഗൻവാടിയുടെ രണ്ടാം നിലയുടെ പണി പൂർത്തിയാവുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപയാണ് നിർമ്മാണപ്രവൃത്തിക്ക് വകയിരുത്തിയാണ്.
അംഗൻവാടി വെൽഫയർ കമ്മിറ്റി, അഡോളസെൻ്റ് ക്ലബ്ബ്, മാതൃസമിതി യോഗം, കുടുബശ്രീ യോഗങ്ങൾ എന്നിവ ചേരുന്നതിനുള്ള ഹാൾ ആയിട്ടാണ് രണ്ടാം നിലരൂപകല്പന ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, എൽ എസ്സ് ജി ഡി ഓവർസിയർ അഭിജിത്ത് എന്നിവർ പ്രവൃത്തി വിലയിരുത്തി.
#Evaluate #work #Kadameri #Anganwadi #floor #completed