---
title: "#Sargalayainternationalartsandcraftfestival2024 | എംടിക്ക് ആദരവുമായി സർഗാലയ; എംടി യെ ആധാരമാക്കിയുള്ള കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ "
english_title: "#Sargalaya #respect #MT #Exhibition #artworks #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259951/sargalaya-respect-mt-exhibition-artworks-today"
published_at: "2024-12-30T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67726e7330f3f_mt_vASU.jpg"
keywords: []
---

# #Sargalayainternationalartsandcraftfestival2024 | എംടിക്ക് ആദരവുമായി സർഗാലയ; എംടി യെ ആധാരമാക്കിയുള്ള കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ 

> **Lead Summary:** **വടകര: **മലയാളത്തിന്റെ അനശ്വരകഥാകാരൻ എം.ടി വാസുദേവൻ നായർക്ക് കലാകാരന്മാരുടെയും കലാകരകൗശല കേന്ദ്രമായ ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെയും ആദരം.

## Article Content

**വടകര: **മലയാളത്തിന്റെ അനശ്വരകഥാകാരൻ എം.ടി വാസുദേവൻ നായർക്ക് കലാകാരന്മാരുടെയും കലാകരകൗശല കേന്ദ്രമായ ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെയും ആദരം.

ഏതാനും പ്രമുഖ ചിത്രകാരന്മാരും ശില്പികളും നെയ്ത്‌തുകാരും കരകൗശലവിദഗ്ദരും നർത്തകരും അവരവരുടെ മാധ്യമങ്ങളിൽ എംടിയെ ആവിഷ്കരിക്കും.

ഇരിങ്ങൽ സർഗാലയയിൽ സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേളയുടെ ഭാഗമായി നടന്നവരുന്ന ശില്പശാലയിൽ പിറവികൊണ്ട് സർഗസൃഷ്ടികളുടെ പ്രദർശനം ഇന്നു വൈകിട്ട് ഏഴിന് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

എംടിയുടെ രണ്ടാമൂഴത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കളരിയും ഭരതനാട്യവും മോഹിനിയാട്ടവും സമന്വയിപ്പിച്ച് എറണാകുളം തുടിപ്പ് ഡാൻസ് അക്കാദമി ആവിഷ്‌കരിച്ച 'ഒറ്റ' എന്ന നൃത്തനാടകവും വൈകുന്നേരം സർഗാലയയിൽ അവതരിപ്പിക്കും.

ടേസ്ട്രി നെയ്ത്തിൽ കണ്ണൂർ ഐഐഎച്ച്‌ടിയിലെ മനോഹരൻ, കളിമണ്ണിൽ അരുൺ എ.കെ, മരത്തിൽ എസ്.അശോക് കുമാർ, ചുമർചിത്രത്തിൽ നവീൻ കുമാർ, കാരിക്കേച്ചറിൽ മധുസൂദനൻ, വുഡ് കാർവിങ്ങിൽ സുരേന്ദ്രൻ വി.പി, അക്ഷരവരയിൽ പവിത്രൻ ഇരിങ്ങൽ, മെറ്റൽ എൻഗ്രേവിങ്ങിൽ വാസുദേവൻ, വാട്ടർ കളറിലെ പോർട്രെയിറ്റ് പെയിന്റിങ്ങിൽ അഭിലാഷ് തിരുവോത്ത്, അക്രിലിക് കളറിൽ ഷിൻജിത് കുമാർ, പേപ്പർ ക്വില്ലിങ്ങിൽ ആഷ, ദാരുകലയിൽ ശ്രീനി എടവണ്ണ എന്നിവരാണ് എംടിയെ ആവിഷ്‌കരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259951/sargalaya-respect-mt-exhibition-artworks-today)