---
title: "#Sargalayainternationalartsandcrafts2024 | മനം കവരാൻ; മെന്റലിസം ഷോ യുമായി ഇന്ന് സർഗാലയ വേദിയിൽ മെന്റലിസ്റ് അനന്തു "
english_title: "#MentalistAnanthu #Manam #Kavaran #Mentalism #show #Sargalaya #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259898/mentalistananthu-manam-kavaran-mentalism-show-sargalaya-today-new"
published_at: "2024-12-30T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67724757c39d4_mentalist_anadhuu.jpg"
keywords: []
---

# #Sargalayainternationalartsandcrafts2024 | മനം കവരാൻ; മെന്റലിസം ഷോ യുമായി ഇന്ന് സർഗാലയ വേദിയിൽ മെന്റലിസ്റ് അനന്തു 

> **Lead Summary:** **ഇരിങ്ങൽ:** സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് സർഗാലയയിൽ മെന്റലിസ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ അരങ്ങേറും.

## Article Content

**ഇരിങ്ങൽ:** സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് സർഗാലയയിൽ മെന്റലിസ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ അരങ്ങേറും.

പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ എസ് ഐ എ സി എഫ് 2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് അരങ്ങേറുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത് ആദ്യമായാണ്.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259898/mentalistananthu-manam-kavaran-mentalism-show-sargalaya-today-new)