വടകര: (vatakaranews.com) ചോറോട് രാമത്ത് പുതിയ കാവിൽ നൂറ് കണക്കിന് ഭക്തർക് അനുഗ്രഹമേകി മുച്ചിലോട്ട് ഭഗവതി.


മാർച്ച്4 മുതൽ 7 വരെയാണ് കളിയാട്ടം. കളിയാട്ട മഹോത്സവ ചടങ്ങിൽ തെയ്യം കോലധാരികൾ കണ്ണൂരിലുള്ള പ്രദീപൻ പെരുവണ്ണാന്റെ നേതൃത്വത്തിലും, കോമരങ്ങൾ പാനൂർ കൂറ്റേരി മുച്ചിലോട്ട് കാവിലെ ഷിബിൻ കോമരത്തിന്റെ നേതൃത്വത്തിലും വാദ്യം ബാലകൃഷ്ണ പണിക്കർ വൈക്കിലശ്ശേരിയുടെ നേതൃത്വത്തിലുമുള്ളവരാണ്.
നാൽപതിൽ ഒന്ന് കുറവ് തെയ്യങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു.
മൂന്ന് ദിവസങ്ങളിലായിഏകദേശം ഇരുപതിനായിരത്തിലധികം ഭക്തർക്ക് അനദാനം ഒരുക്കിയിരുന്നു. മഠത്തിൽ പ്രേമന്റെ ടീമാണ് പാചകം ചെയ്ത് നൽകിയത്.
എം.എം ഗോപാലൻ പ്ര സിഡണ്ടുംവി.എം. മോഹനൻ സെക്രട്ടറിയുമായുള്ള 251 അംഗ ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
#Muchilotamma #blessed #devotees #Pannadi #Theiyam