Apr 2, 2024 12:44 PM

വടകര: വടകരയിൽ ഇലക്ഷൻ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനക്കിടെ കഞ്ചാവുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ.

നടക്കുതാഴ കുറുങ്ങോട്ട് മുഹമ്മദ് നിഷാൻ (21), വടകര കസ്റ്റംസ് റോഡ് സഫ വീട്ടിൽ ഖലീൽ ഇബ്രാഹിം (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുത്തൂർ ഗവ.ഹയർസെക്കന്ററി സ്‌കൂളിന് സമീപം വലകെട്ടിൽ മുക്കിൽ നിന്നാണ് ഇവർ പിടിയിലായത്.

ഇവരിൽ നിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി വാഹനത്തിൽ കയറ്റി എക്‌സ്‌ക്സൈസ് അധികൃതരെ വിവരം അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരായ ഇവരിൽ നിന്നു കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ അഞ്ച് ഗ്രാം വീതം വരുന്ന പാക്കറ്റുകളിലാക്കിയാണ് ഇവർ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്.

ഇരുവരും ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥികളാണെന്ന് അധികൃതർ അറിയിച്ചു. ഫ്ളയിങ്ങ് സ്ക്വാഡിലെ സീനിയർ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടും വിജിലൻസ് സീനിയർ സൂപ്രണ്ടുമായ എൻ. മനോജ് കുമാർ, സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഷിജിത്ത്, സിപിഒ കെ.സന്ധ്യ, ഡ്രൈവർ പ്രശാന്ത്, വീഡിയോഗ്രാഫർ ഫർഹാൻ എന്നിവർ സ്ക്വാഡിൽ ഉണ്ടയിരുന്നു.

പ്രതികളേയും തൊണ്ടി മുതലും കെഎൽ 58 എഇ 6379 സ്കൂട്ടറും എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളി കസ്റ്റഡിയിലെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

#Two #students #arrested #ganja #during #vehicle #inspection #Vadakara

Next TV

Top Stories