വടകര: വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെ കെ രമ, അച്ചു ഉമ്മൻ എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു.


വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്. ഷഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മൻ. ജനങ്ങൾക്കൊപ്പമാണ് ഷാഫി, കേരളത്തിൽ വർഗീയ ചിന്തകൾ തുടച്ചുമാറ്റും.
ഷാഫി പറമ്പിലിന് സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് അച്ചു ഉമ്മൻ പറഞ്ഞു. സ്ത്രീകളുടെ കൈകളിൽ ഷാഫി പറമ്പിലിന്റെ കട്ട് ഔട്ടുകളാണ് ഉള്ളത്.
ആവേശത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്ന് കെ കെ രമ വ്യക്തമാക്കി. ഷഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. വലിയ വിജയം വടകരയിൽ ഉണ്ടാകുമെന്ന് കെ കെ രമ പറഞ്ഞു.
#AchuOommen #says #female #power #Vadakara #Shafi #submitted #his #nomination #papers