വടകര: (vatakara.truevisionnews.com) മതേതര വോട്ടുകൾ കൊണ്ട് ജയിച്ചാല്‍ മതിയെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ.


മതത്തിന്റെ പ്ലസുള്ള വോട്ടുകൾ വേണ്ടെന്നും ഞങ്ങൾക്ക് വേണ്ടത് മതേതരത്വത്തിന്റെ പ്ലസാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ നാടിന്‍റെ ഐക്യത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരും മതേതരത്വവും രാജ്യത്തിന്റെ ജനാധിപത്യ ബോധവും സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണെന്ന് അകത്തും പുറത്തും കരുതുന്നവരുടെ വോട്ട് കൊണ്ട് ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മതത്തിന്റെ ഒരു പ്ലസും ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല'. അദ്ദേഹം പറഞ്ഞു. വടകരയിലെ മോർഫിംഗ് വിവാദത്തിലും ഷാഫി പറമ്പിൽ പ്രതികരിച്ചു.
'എന്‍റെ അറിവോടെ ആരും അത് ചെയ്തിട്ടില്ല , ഇനി ചെയ്യുകയുമില്ല.അതിൽനിന്ന് എന്ത് ഗുണമാണ് എനിക്ക് കിട്ടുക? ഞാൻ മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആളാണ്.
യുഡിഎഫ് ഇടപെട്ട് അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. തന്‍റെ പേര് വലിച്ചിഴച്ചത് തരം താഴ്ന്ന നടപടിയാണ്. ഞാനാണ് യഥാർത്ഥത്തിൽ നിയമനടപടി സ്വീകരിക്കേണ്ടത്..' ഷാഫി പറഞ്ഞു. വനിതാ പ്രവർത്തകർക്കൊപ്പം റോഡ് ഷോയോടെയായിരുന്നു ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.
#UDF #candidate #Vadakara #ShafiParambil #says #enough #win #secular #votes.