Apr 5, 2024 02:39 PM

 വടകര : (vatakara.truevisionnews.com)   യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കോൺഗ്രസിൽ നിന്ന് വിമത സ്ഥാനാർത്ഥി.

പത്രിക നൽകിയത് രാഹുലിനൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്ത റഹിം ഹാജി. നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി കാണം കണ്ടി അബ്ദുള്‍ റഹിമാണ് വിമതനായി ഇന്നലെ പത്രിക നൽകിയത്.


"തൻ്റെ രക്തത്തിൽ അലിഞ്ഞ പാർട്ടിയാണ് കോൺഗ്രസ് , താനിപ്പൊഴും കോൺഗ്രസ്സുകാരന്നാണ് " റഹിം ഹാജി ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.

നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറിയായ ഇദ്ദേഹത്തെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പാർട്ടി നേതൃത്വം മാറ്റി നിർത്തിയിരുന്നു. മണ്ഡലത്തിലുടനീളം നേതൃത്വം ഉപയോഗിച്ച് വലിച്ചെറിയുകയും അവരുടെ പ്രീതി നേടാതതിനാൽ മൂലക്ക് ഇരുത്തുകയും ചെയ്ത നിരവധി കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിലുട നീളം തനിക്ക് പിന്തുണ അർപ്പിച്ചിട്ടുണ്ടെന്നും റഹിം ഹാജി പറഞ്ഞു.


അടുത്തിടെ നടന്ന യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെടുകയും റഹിം ഹാജിയെ പിന്തുണയ്ക്കുന്ന യുവനേതാവ് വിജയിക്കുകയും ചെയ്തിരുന്നു.

റഹിം ഹാജിയുടെ സ്ഥാനാർത്ഥിത്വം വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. " നരിപറ്റയിലെ സാദാരണകരായ കോൺഗ്രസ്‌കാർക് ഒരു ആവശ്യം വന്നാൽ വിളിപ്പുറത്തു ഉള്ളത് ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു അത് കാണം കണ്ടി റഹിം ഹാജിയാണ്.

അത് അകത്തായാലും പുറത്തായാലും ഒരു പ്രശ്നം പറഞ്ഞാൽ അദ്ദേഹം നിറവേറ്റി തന്നിട്ടുണ്ട് ഇത് വരെ ഇപ്പോൾ അടുത്ത് മലയോര മേഖലയിലെ ഒരുപ്രായമായ അമ്മയും ഭർത്താവ് മരണപെട്ട ഒരു മകളും ദിന്ന ശേഷികാരിയായ ഒരു മകളും ഉള്ള കുടുംബത്തിന്റെ വീട് പട്ടിക ഒക്കെ പോയി ഓട് പൊട്ടി തകരുന്ന നിലയിൽ ആയപ്പോൾ അവിടുത്തെ നേതാക്കൾ ഹാജിയെ ബന്ധപെടുകയും ഒരു മാസത്തിനുള്ളിൽ അവരെയും കൂട്ടി നന്മയുള്ള സഹോദരന്മാരുടെ സപ്പോർട്ട് കൊണ്ട് പൂർത്തികരിച്ചു കൊടുത്തു.

മുൻപ് ഇതേ പോലെ മണ്ഡലം വൈസ് പ്രസിഡന്റ്ന് ഇങ്ങനെ വന്നപ്പോൾ മണ്ഡലം നേതാക്കൾ ഇടപെട്ടു ഒരു വർഷം ആയിട്ടും തീർക്കാൻ ആവാതെ വന്നപ്പോൾ ഹാജി ഇറങ്ങി പൂർത്തികരിച്ചു കൊടുത്തു അത് പോലെ പ്രവർത്തകർക്ക് അസുഖം വന്നാലും മറ്റും അവരെയും ചേർത്ത് പിടിച്ചു കാര്യങ്ങൾ ചെയ്തു കൊടുക്കും.

അത് കൊണ്ട് തന്നെആണ് സാദാരണകരായ പാർട്ടി പ്രവർത്തകർ ഹാജിക് സപ്പോർട്ട് കൊടുക്കുന്നത് അത് യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിൽ കാണുകയും ചെയ്തതാണ്.

ഇനിയും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾക്കു അദ്ദേഹം ഉണ്ടാകും എന്ന പ്രതീക്ഷയോടെ നരിപറ്റ മണ്ഡലത്തിലെ ഒരു പറ്റം കോൺഗ്രസ്‌കാർ " സോഷ്യൽ മീഡിയയിലെ ഒരു കുറിപ്പാണിത്. എന്നാൽ റഹിം ഹാജി വിമത സ്ഥാനാർത്ഥിയെല്ലെന്നും പാർട്ടി പുറത്താക്കിയയാൾ എങ്ങിനെ വിമതനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിശദീകരണം.

#Former #party #worker #contest #against #ShafiParambil #Vadakara

Next TV

Top Stories