Apr 5, 2024 06:28 PM

വടകര: (vatakara.truevisionnews.com)   പാനൂർ കുന്നോത്ത് പറമ്പിലെ ബോംബ് സ്പോടനത്തിൻ്റെ പശ്ചാതലത്തിൽ ഇടതുപക്ഷത്തെ ആക്ഷേപിച്ച് ബോംബിനെ രാഷ്ട്രീയ ആയുധമാക്കി തെരഞ്ഞെടുപ്പിൽ വോട്ടാക്കാമെന്ന് കരുതുന്നത് യുഡിഎഫിൻ്റെയും ബിജെപിയുടെയും വില കുറഞ്ഞ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ഇടതുമുന്നണിയെയും സ്ഥാനാർത്ഥിയേയും ആക്ഷേപിക്കാൻ സംഭവത്തെ ഉപയോഗിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ നടപടി അപക്വമാണ്.


സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി പൊലീസ് യഥാർത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനം നടത്തിയാണ് മുന്നണി നിലപാട് വ്യക്തമാക്കിയത്.

കുന്നോത്ത്പറമ്പ് മുളിയാത്തോട് അപ്രതീക്ഷമായ ഒരു സ്പോടനവും മരണവും ഉണ്ടായി. പാനൂർ മേഖല സമാധാനപരമായി നീങ്ങുകയായായിരുന്നു.

അത്തരം ഒരു സന്ദർഭത്തിലാണ് ഇന്ന് പുലർച്ചെ സ്പോടനം ഉണ്ടായി ഒരാൾ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇക്കാര്യത്തിൽ പാർട്ടി നിലപാട് സിപിഐഎം പാനൂർ ഏരിയാ കമ്മറ്റി വ്യക്തമാക്കിയതാണ് .

സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടി അകറ്റി നിർത്തിയവരാണ് സംഭവത്തിന് പിന്നിൽ എന്നാൽ സിപിഐഎമ്മിനെ പഴിചാരാൻ വലിയ ശ്രമം ഉണ്ടായി.

ഇത്തരം ഒരു പ്രചരണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രംഗത്ത് വരാൻ പാടില്ലായിരുന്നു. ഉത്തരവാദിത്വം സിപിഐമ്മിൻ്റെ തലയിൽ കെട്ടിവെക്കാനാണ് യുഡിഎഫും ബിജെ പിയും ശ്രമിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി പൊലീസ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

പ്രകോപനത്തിൽ ആരും വശംവദരാകരുത്. കള്ള പ്രചാരണം തള്ളിക്കളയണം. നേരത്തെ പാർട്ടി അനുഭാവികളായ ഇവർ വഴിതെറ്റിയ രീതിയിൽ സഞ്ചരിച്ചപ്പോൾ ഇവർക്ക് എതിരെ പാർട്ടി ശക്തമായ നിലപാടാണ് സ്വീകരിച്ചത് .

അരാഷ്ടീയ സംഘമാണ് ഇവർ എന്നതിനാലാണ്പാർട്ടി അകറ്റി നിർത്തിയതെന്നും പനോളി വത്സൻ പറഞ്ഞു. എൽഡിഎഫ് നേതാക്കളായ ടി.കെ രാജൻ മാസ്റ്റർ , പി.പി രാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

#Shafi's #immature #act #Thinking #Bomb #voted #out #cheap #election #strategy #LDF

Next TV

Top Stories