വടകര: (vadakara.truevisionnews.com)കടത്തനാടിന്റ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനവുമായി കലാകാരൻമാർ.


വടകരയുടെ കളരി പാരമ്പര്യം, അധിനിവേശത്തിനെതിരെ കോട്ടക്കൽ കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച, തേവർ വെള്ളൻ, ദീർഘ കാലം ജയിൽവാസമനുഷ്ഠിച്ച എം.പി നാരായണ മേനോൻ, കേളപ്പജി, കൗമുദി ടീച്ചർ, ടി.പി ചന്ദ്രശേഖരൻ തുടങ്ങിയവരെല്ലാം ഇവിടെ കടന്നു വരുന്നു. ഒപ്പം വടകര, തലശ്ശേരി നാടിന്റെ മറ്റു പ്രത്യേകതകളും.
മാനവ സൗഹാർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ് ഗാനം. ഇവിടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും ഒരേ പോലെ വന്നുചേരുന്നു.
കടത്തനാടൻ മാസ്റ്റർ പീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം രാജേഷ് രാഘവൻ രചനയും ആവിഷ്‌ക്കാരവും നിർവഹിച്ചിരിക്കുന്നു. അരുൺ കല്ലിങ്ങൽ സംഗീതം നിർവഹിക്കുകയും സുരേഷ് കുമാർ, ശിശിര, അരുൺ കല്ലിങ്ങൽ തുടങ്ങിയവർ ആലപിക്കുകയും ചെയ്തു.
#election #song #touches #history #Kathattanad