അഴിയൂര്‍ : മുക്കാളിയില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ നേരെ അക്രമം. ബോര്‍ഡും ഫര്‍ണിച്ചറും കൊടിതോരണങ്ങളും പുസ്തകങ്ങളും കത്തിച്ചു. ഇടുക്കിയില്‍ നടന്ന കൊലപാതകത്തിന്റെ വിലാപയാത്ര അഴിയൂര്‍ വിട്ടതിന് ശേഷമാണ് അക്രമം അരങ്ങേറിയത്. ഓഫീസ് നാമവശേഷമാക്കി.


അടുത്ത കാലത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ട് കുറച്ച് മാസമേ ആയിട്ടുള്ളു. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിലാപയാത്ര കടന്ന് പോയതിനു ശേഷം.സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. രാത്രി എട്ടിന് മണിക്ക് കല്ലേറ് ഉണ്ടായതിനു ശേഷം ചോമ്പാല പോലീസില്‍ പരാതി ഉന്നയിച്ചിട്ടും തക്കതായ ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാഞ്ഞത് അക്രമത്തിന് ആക്കം കൂട്ടിയതെന്ന് ആരോപണമുണ്ട്.
സംഭവ സ്ഥലം മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ,എം കെ.രാഘവന്‍ എംപി, ഡി സി സി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍, വടകര നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, . മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് പ്രസിഡണ്ട് വി കെ അനില്‍കുമാര്‍, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല, എം ഇസ്മായില്‍, സുബിന്‍ മടപ്പള്ളി, ഹരിദാസന്‍ , സോമന്‍ കൊളരാട്, പാമ്പള്ളി ബാലകൃഷ്ണന്‍ , നസീര്‍ വീരോളി , അജയ് മാളിയേക്കല്‍ .തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Violence against Congress office in Mukkali; The protest is strong