വടകര: അഴിയൂരില്‍ ക്യാരിഫ്രഷ് ഹെപ്പര്‍ മാര്‍ക്കറ്റില്‍ പാക് അനുകൂല മുദ്രാവാക്യങ്ങളും പതാകകളും ആലേഖനം ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് അഴിയൂര്‍ ഖണ്ഡ് സമിതി പ്രതിഷേധിച്ചു.


ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് അക്രമികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന് എതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം വീണ്ടും ഉണ്ടാവുമെന്നും വിഎച്ച്പി അഴിയൂര്‍ ഖണ്ഡ് സമിതി മുന്നറിയിപ്പ് നല്‍കി.
ഖണ്ഡ് സെക്രട്ടറി സമീഷ് എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഒ.ടി.വിനീഷ്, അമല്‍ രാജ് എന്നിവര്‍ സംസാരിച്ചു .
ഐ ലവ് പാക്കിസ്ഥാന് എന്ന ബലൂണുകളാണ് വിവാദത്തിന് ഇടയാക്കിയതെന്നും മുംബൈയില്‍ നിന്നാണ് ഇത്തരം ബലൂണുകള്‍ എത്തിയതെന്നും പാക്കറ്റില്‍ നിന്നും ഓരോ ബലൂണുകളും പരിശോധിക്കാനുള്ള സാവകാശം കിട്ടിയില്ലെന്നും ക്യാരിഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികള്‍ അറിയിച്ചു.
Alleged sale of Pakistani flag; Vishwa Hindu Parishad protested