വടകര: റിപ്പബ്ലിക് ദിന പരേഡില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെച്ചുള്ള കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത് ചരിത്രത്തോടുള്ള നീതിനിഷേധമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരത്തിന്റെ ശ്രീനാരായണ ഗുരുവിന്റെ കേരളത്തിന്റെ നിശ്ചല ദൃശ്യം പരേഡില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമാണ്.
സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് അപലപനീയമാണ്. കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ ഗുരുവിനെ അപമാനിച്ച സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ നില നിന്ന ജാതിവിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ബി ജെ പി നിലപാട് ഫ്യൂഡല്‍ മാടമ്പികളുടെതാണ്.


വൈകൃതമായ ഈ മനോനില പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകില്ല. ശ്രീനാരായണ ഗുരുവിനോടുള്ള അയിത്തം സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Untouchability of Sree Narayana Guru; Justice to history DYFI denies