#death|മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും തെറിച്ചു വീണ വടകര സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു

#death|മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും തെറിച്ചു വീണ  വടകര സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു
May 30, 2024 03:55 PM | By Meghababu

 വടകര:(vatakara.truevisionnews.com) മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു മടപ്പള്ളിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അത്താഫി ഫൈബർ വെള്ളത്തിൽ നിന്നു വീണ ഉപ്പാലക്കൽ സജീഷ് പുതിയോട്ടിൽ( 44 ) ആണ് മരിച്ചത് .

ഞായറാഴ്ച മത്സ്യബന്ധന്നത്തിന് പോയ അത്താഫി ഫൈബർ വെള്ളത്തിൽ നിന്നു മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ സജീഷ് ഫൈബർ വെള്ളത്തിൽ നിന്നും കടലിലേക്ക് തെറിച്ചു വീഴുകയുകയായിരുന്നു.

ഉടൻതന്നെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഫൈബറിൽ നിന്നും കടലിലേക്ക് എടുത്തുചാടി സജീഷിനെ രക്ഷിക്കുകയും എല്ലാവരും കൂടി ഫൈബറിൽ കയറ്റുകയും ചെയ്തു.

പിന്നീട് അസ്വസ്ഥത തോന്നിയ സജീഷിനെ ഉടൻതന്നെ മറ്റൊരു ഫൈബറിൽ മത്സ്യത്തൊഴിലാളികൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായ ക്ഷതം സംഭവിച്ച സജീഷിനെ ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതനായ ഉപ്പാലക്കൽ സത്യന്റെ മകനാണ്. അമ്മ: ഉഷ, ഭാര്യ: സുനിത , മക്കൾ: സായന്ത് ( വിദ്യാർത്ഥി ഗവൺമെന്റ് കോളേജ് മടപ്പള്ളി ) സംഗീത് ( ജീവി എച്ച് എസ് മടപ്പള്ളി ), സഹോദരങ്ങൾ: സനീഷ്( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇരിട്ടി). സുബീഷ്

#fisherman #from #Vadakara #died #after #falling #boat e #fishing

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories










News Roundup