വടകര :(vatakara.truevisionnews.com) വടകര പാർലമെൻ്റ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില ഒരു ലക്ഷം കടന്നു .


വടകരയിൽ പരാജയം സമ്മതിച്ചു ഇടതു സ്ഥാനാർഥി കെ കെ ശൈലജ. വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിൽ പൊതുവേ ഉണ്ടായ ഇടത് വിരുദ്ധ വികാരം വടകരയിലും സംഭവിച്ചു എന്ന് മാത്രമാണ് കരുതുന്നത് എന്നാണ് ശൈലജയുടെ ആദ്യ പ്രതികരണം.
കഴിഞ്ഞ തവണ കെ മുരളീധരന് എൺപത്തി അയ്യായിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷമാണ് വടകരയിൽ ലഭിച്ചത്. ഇത്തവണ ഷാഫി പറമ്പിൽ സ്ഥാനാർത്ഥി ആയതോടെ വടകരയിലെ ഞങ്ങൾ അദ്ദേഹത്തെ നെഞ്ചേറ്റുകയായിരുന്നു.
മുരളിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഷാഫിക്ക് ലഭിക്കുമെന്ന് യുഡിഎഫ് നേതാക്കളിൽ ചിലർ പറഞ്ഞിരുന്നു .എന്നാൽ ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയായിരിക്കുമെന്നാണ് കൂടുതൽ പേരും കണക്കുകൂട്ടിയത്.
എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഷാഫി പറമ്പിലിന്റെ മുന്നേറ്റം.
#KKShailaja #admits #defeat #Vadakara #ShafiParambil #with #1lakh