വടകര : (vatakara.truevisionnews.com)ബ്ലോക്ക് പഞ്ചായതിൻ്റെയും ഓർക്കാട്ടേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താ ഭിമുഖ്യത്തിൽ പകർച്ച വ്യാധി നിയന്ത്രണ അവലോകന യോഗം നടത്തി .
യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്തു പ്രസിഡൻ്റ് അയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് മാരായ ടി പി മിനിക, ശ്രീജിത്ത് പി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സൗമ്യ എന്നിവർ സംസാരിച്ചു.
ഏറാമല അഴിയൂർ ,ചോറോട് ഒഞ്ചിയം ഗ്രാമ പഞ്ചായത്തുക ളിലെ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ മെഡിക്കൽ ഓഫീസർമാർ സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു പഞ്ചായത്ത് തലത്തിൽ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തി.
സബ് സെൻ്റർ തലത്തിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. മെഡിക്കൽ ഓഫീസർ ഉഷ. എൻ സ്വാഗതവും ഹെൽത് സൂപ്പർവൈസർ സതീഷ് നന്ദിയും പറഞ്ഞു.
#Communicable #Disease #Control #Review #Meeting #held #Orchatry