കണ്ണൂക്കര :(vatakara.truevisionnews.com) കഴിഞ്ഞ ദിവസം കണ്ണൂക്കരയിൽ തകർന്ന് വീണ പാലം ഉടൻ പുനർനിർമ്മിക്കണമെന്ന് എസ് ഡി പി ഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. തല നാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
കാലപ്പഴക്കം ചെന്ന പാലങ്ങളുടെ ഉറപ്പ് പരിശോധിക്കുന്നതിന് സർക്കാർ തലത്തിൽ സംവിധാനം വേണം. കഴിഞ്ഞ രണ്ട് വർഷം മുൻപാണ് മാടാക്കര പുത്തൻകണ്ടി പാലം തകർന്നു വീണത്.
നിരവധി വിദ്യാർഥികളുൾപ്പെടെയുള്ളവർ നിത്യവും വഴിപോകുന്ന പാലമാണ് ഇപ്പോൾ തകർന്നിരിക്കുന്നത് എന്നും ഉടൻ തന്നെ പാലം പുനർ നിർമ്മിക്കണമെന്നും എസ് ഡി പി ഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് റഹീസ്എം കെ മാടാക്കാര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉനൈസ് ഒഞ്ചിയം,റഹ്മാൻ, ഗഫൂർ കണ്ണൂക്കര എന്നിവർ പങ്കെടുത്തു.
#Reconstruct #collapsed #bridge #Kannukkara #immediately #SDPI