വടകര:(vatakara.truevisionnews.com) വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി സർക്കാർ പ്രഖ്യാപിച്ച അക്കാദമിക കലണ്ടർ പിൻവലിക്കണമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ( കെ യു ടി എ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
2024-25 വർഷത്തെ രണ്ടാം ശനി ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കിയ തീരുമാനം കുട്ടികളെ കൂടി പ്രയാസത്തിലാക്കുന്നതാണ്.
കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവർത്തി ദിവസം സ്കൂളുകൾ പ്രവർത്തിക്കേണ്ടതില്ല.
യാതൊരു കൂടിയാലോചനകളുമില്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ അക്കാഡമിക് കലണ്ടർ സർക്കാർ ഉടൻ പിൻവലിക്കേണ്ടതുണ്ട്. ഇത് അശാസ്ത്രീയവും അവകാശ ലംഘനവുമാണെന്ന് യോഗം വിലയിരുത്തി.
കെ യു ടി എ വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഷഹ്സാദ് വേളം അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബു ലയിസ് കാക്കുനി സ്വാഗതം ആശംസിച്ചു
. മജീദ് വേളം, അക്കാഡമിക കോഡിനേറ്റർ റഫീഖ് മത്തത്ത്, നിഷ.എൻ, ദിൽന എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഫസൽ നാദാപുരം,രജിന വടകര, എ.കെ അബ്ദുല്ല ചോമ്പാൽ, മുസ്തഫ അമീൻ കൊയിലാണ്ടി, സുമയ്യ മേലടി, യൂസുഫ് കുന്നുമ്മൽ, അസ്മ തോടന്നൂർ എന്നിവർ വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.
#Withdraw #academic #calendar #that #violates #Right #Education #Act #KUTA