Jun 16, 2024 10:23 AM

വ​ട​ക​ര:(vatakara.truevisionnews.com) ഏ​റാ​മ​ല കു​ന്നു​മ്മ​ക്ക​ര നെ​ല്ലാ​ച്ചേ​രി​യി​ലെ ത​ണ്ടാ​ർ​ക​ണ്ടി​യി​ൽ ഹ​ബീ​ബി​ന്റെ ഭാ​ര്യ ഷ​ബ്ന​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

വ​ട​ക​ര ഡി​വൈ.​എ​സ്.​പി കെ. ​വി​നോ​ദ് കു​മാ​ർ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് 78 പേ​ജ് വ​രു​ന്ന കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2023 ഡി​സം​ബ​ർ നാ​ലി​നാ​ണ് ഷ​ബ്‌​ന​യെ നെ​ല്ലാ​ച്ചേ​രി​യി​ലെ ഭ​ർ​തൃ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ൽ ഭ​ർ​തൃ മാ​താ​വ് ഇ​ല്ല​ത്ത് താ​ഴ​കു​നി ന​ബീ​സ (60), ഭ​ർ​തൃ സ​ഹോ​ദ​രി ഓ​ർ​ക്കാ​ട്ടേ​രി ക​ല്ലേ​രി അ​ഫ്സ​ത്ത് (44), ഭ​ർ​ത്താ​വി​ന്റെ അ​മ്മാ​വ​ൻ നെ​ല്ലാ​ച്ചേ​രി താ​ഴെ പു​തി​യോ​ട്ടി​ൽ ഹ​നീ​ഫ (53), ഭ​ർ​തൃ പി​താ​വ് നെ​ല്ലാ​ച്ചേ​രി ഇ​ല്ല​ത്ത്താ​ഴെ മു​ഹ​മ്മ​ദ് (73) എ​ന്നി​വ​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കേ​സി​ൽ 38 സാ​ക്ഷി​ക​ളു​ണ്ട്. സി.​സി.​ടി.​വി​യു​ടെ ഡി.​വി.​ഡി തെ​ളി​വാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഷ​ബ്ന​ക്ക് 120 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ന​ൽ​കി​യാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും വി​വാ​ഹ​ശേ​ഷം ഭ​ർ​തൃ വീ​ട്ടി​ൽ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

നി​ര​ന്ത​രം ന​ട​ക്കു​ന്ന പീ​ഡ​നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് നാ​ലാം പ്ര​തി​യാ​യ ഭ​ർ​തൃ പി​താ​വ് മു​ഹ​മ്മ​ദ് ചെ​യ്ത​ത്. ഷ​ബ്‌​ന സ്വ​ന്തം വീ​ട്ടി​ൽ നി​ന്നു വീ​ട് മാ​റേ​ണ്ട ആ​വ​ശ്യ​ത്തി​ന് ത​ന്റെ സ്വ​ർ​ണാ​ഭ​ര​ണം തി​രി​കെ വാ​ങ്ങാ​ൻ വ​ന്ന ദി​വ​സ​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ഈ ​സ​മ​യം വീ​ട്ടു​കാ​രു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഒ​ന്നാം പ്ര​തി ഹ​നീ​ഫ ഷ​ബ്‌​ന​യെ മ​ർ​ദി​ച്ചു. സം​ഭ​വം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഷ​ബ്‌​ന​യു​ടെ മൊ​ബൈ​ൽ ഹ​നീ​ഫ അ​ടി​ച്ച് തെ​റി​പ്പി​ച്ചു.

നി​ര​ന്ത​രം ഭ​ർ​തൃ വീ​ട്ടി​ൽ പീ​ഡ​നം ഉ​ണ്ടാ​യി​ട്ടും അ​പ​മാ​നം ഉ​ണ്ടാ​കു​മെ​ന്ന​ത് ക​രു​തി ഷ​ബ്‌​ന പ​ര​മാ​വ​ധി സ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

തു​ട​ക്ക​ത്തി​ൽ എ​ട​ച്ചേ​രി എ​സ്.​ഐ കി​ര​ൺ അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് വ​ട​ക​ര ഡി​വൈ.​എ​സ്.​പി ഹ​രി​പ്ര​സാ​ദ് ഏ​റ്റെ​ടു​ത്തു. ഒ​ടു​വി​ൽ ഡി​വൈ.​എ​സ്.​പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

#Death #Shabna #The #charge #sheet #says #laws #torture #led #death

Next TV

Top Stories










News Roundup