ഒഞ്ചിയം :(vatakara.truevisionnews.com) എസ് എഫ് ഐ യുടെ 49ാം മത് ജില്ലാ സമ്മേളനം 22, 23 തീയതികളിൽ അഴിയൂരിൽ നടക്കും. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ സ്വാഗത സംഘം രൂപീകരണ യോഗം എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡൻ്റ് പിതാജുദീൻ, ജില്ലാ സെക്രട്ടറി കെവി അനുരാഗ്, ,സിഐടിയു ഏരിയാ സെക്രട്ടറി പി ശ്രീധരൻ, എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സജിത്കുമാർ എന്നിവർ സംസാരിച്ചു.എസ് വി സായന്ത് സ്വാഗതവും അനുനന്ദ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടിപി ബിനീഷ് (ചെയർമാൻ) എംപി ബാബു, അനുനന്ദ, പി വാസു, പി പി ശ്രീധരൻ (വൈസ് ചെയർമാൻമാർ) പി ശ്രീധരൻ (കൺവീനർ) സായന്ത്, വി പി അനിൽകുമാർ, കെ പി പ്രീജിത് (ജോ. കൺവീനർമാർ) ടി കെ ജയരാജൻ (ട്രഷറർ)
#welcoming #party #SFI #District #22nd #23rd #Azhiyur