---
title: "#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം"
english_title: "#Car #accident #Madapally; #With #the #bus #custody, #the #search  #absconding #driver #conductor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218430/car-accident-madapally-with-the-bus-custody-the-search-absconding-driver-conductor"
published_at: "2024-07-08T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c0cec562cc_busss.jpg"
keywords: []
---

# #madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

> **Lead Summary:** **വടകര: [**ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം .

## Article Content

**വടകര: [**ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം .

ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ്സിലെ ജീവനക്കാരായ ഇരുവരും അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം . മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്.

കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിൽപ്പെട്ടത് . നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് .

മൂന്ന് പേരെയും വടകര പാർക്കോ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചിരുന്നു . പിന്നീട് കല്ലേരി സ്വദേശിനിയായ ഹൃദ്യയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി .

തണ്ണീർ പന്തൽ സ്വദേശി ദേവിക ഡിസ്ചാർജ് ആവുകയും സിന്ധു നിവാസിൽ ശ്രയ നിലവിൽ പാർക്കോ ഹോസ്പിറ്റലിലേക്ക് ചികിത്സയിലുമാണ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218430/car-accident-madapally-with-the-bus-custody-the-search-absconding-driver-conductor)