വള്ളിക്കാട്: (vatakara.truevisionnews.com)ചോറോട് ഗ്രാമ പഞ്ചായത്തിൽ വയോജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായ് വയോജന ശില്പശാല സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിലയുടെ ഫാക്കൽറ്റി മനോജ് കൊയ പ്ര പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ സ്വാഗതവുംഐ.സി.ഡി. എസ് സൂപ്പർവൈസർ സീന പി.ടി.കെ. നന്ദിയും പറഞ്ഞു. വാർഡ് ഗ്രാമസഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികൾ, പഞ്ചായത്തംഗങ്ങൾ,ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, സി.ഡി.എസ്. മെമ്പർമാർ, ഹരിത സേന ഭാരവാഹികൾ എന്നിവർ ശില്പ്ശാലയിൽ പങ്കെടുത്തു.
#Elderly #workshop #held #Chorod