---
title: "#arrest |  വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ചൊക്ലി സ്വദേശി പിടിയിൽ "
english_title: "#native  #Chokli #arrested  #ganja #during #vehicle #inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231021/native-chokli-arrested-ganja-during-vehicle-inspection"
published_at: "2024-08-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66caefbb5b388_Untitled-1_copy.jpg"
keywords: []
---

# #arrest |  വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ചൊക്ലി സ്വദേശി പിടിയിൽ 

> **Lead Summary:** ** അഴിയൂർ:[**വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ചൊക്ലി സ്വദേശി പിടിയിൽ.

## Article Content

** അഴിയൂർ:[**വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ചൊക്ലി സ്വദേശി പിടിയിൽ.

ചോമ്പാല പോലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളി ചിറയിൽപ്പീടികയിൽ ഭാഗത്ത് നിന്നും KL 58 M 3330 റജിസ്ട്രേഷൻ നമ്പർ എസ് യു വി കാറിൽ നിന്നും കഞ്ചാവ് സഹിതം പിടികൂടിയത്.

ചൊക്ളി ഒളവിലം വൈശമ്പ്രത്തെ സി എച്ച് ഷംസീറി (44)നെയാണ് പിടികൂടിയത്.

ചോമ്പാല എസ് എച്ച് ഒ - ബി കെ സിജുവിന്റെ നേതൃത്വത്തിൽ എസ്. ഐ വി കെ മനീഷ്, എസ് ഐ പി അനിൽ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, വിജേഷ്, അനന്തൻ, അഭിജിത്ത്, സി പി ഒ അജേഷ് എന്നിവരടങ്ങിയ സംഘം വാഹനമടക്കം കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231021/native-chokli-arrested-ganja-during-vehicle-inspection)