ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കൈരളി കൃഷി കൂട്ടത്തിന് വെൻജ്വർ ക്യാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി അമ്പതിനായിരം രൂപയുടെ കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്‌തു.
ചെറുവാച്ചേരി വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ വിതരണോൽഘാടനം ചെയ്തു.
അയൽകൂട്ടം കൺവീനർ ആർ രാജീവൻ അധ്യക്ഷം വഹിച്ചു.
ആയഞ്ചേരി കൃഷി ഭവനിൽ മൂല്ല്യ വർദ്ധിത കൃഷി കൂട്ടമായി രജിസ്റ്റർ ചെയ്ത കൈരളി കൃഷി കൂട്ടം മഞ്ഞൾ കൃഷി നടത്തി, ഉല്പന്നങ്ങൾ മാർക്കറ്റിൽ ഇറക്കുന്ന പ്രൊജക്ട് സർക്കാറിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.
മഞ്ഞൾ ഉണക്കിപൊടിച്ച് പാക്കറ്റിലാക്കി പുറത്തിറക്കുന്നതിനാവശ്യമായ ട്രേ ഡ്രയർ, വെയിഗ് മെഷീൻ, പാത്രങ്ങൾ,സീലീഗ് മെഷീൻ എന്നീ ഉപകരണങ്ങളാണ് കൃഷി കൂട്ടത്തിന് നൽകിയത്.
കൃഷി ഓഫീസർ കൃഷ്ണ, സി.ശശിധരൻ, വിജയൻ എൻ.ടി.കെ എന്നിവർ സംസാരിച്ചു.
#Kadameri #distributed #agricultural #processing #equipment #Kairali #farming #group