#organicvegetablegarden | വീട്ടിൽ ഒരു ജൈവ പച്ചക്കറിതോട്ടം; പദ്ധതിയുമായി ആയഞ്ചേരിയിലെ വനിതാ ലീഗ് പ്രവർത്തകർ

#organicvegetablegarden | വീട്ടിൽ ഒരു ജൈവ പച്ചക്കറിതോട്ടം; പദ്ധതിയുമായി ആയഞ്ചേരിയിലെ വനിതാ ലീഗ് പ്രവർത്തകർ
Sep 9, 2024 01:20 PM | By ShafnaSherin

ആയഞ്ചേരി: (vatakara.truevisionnews.com)വീട്ടിൽ ഒരു ജൈവ പച്ചക്കറി തോട്ടം പദ്ധതിയുമായി ആയഞ്ചേരി ടൗൺ വനിതാ ലീഗ് രംഗത്ത്. പദ്ധതിയുടെ പ്രഖ്യാപനവും പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും ആയഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ബീവി സുമയ്യ ടീച്ചർ നിർവ്വഹിച്ചു.

ജമീല കിഴക്കയിൽ അധ്യക്ഷത കാർഷിക വൃത്തിയിലൂന്നിയ നമ്മുടെ സംസ്‌കാരം തിരികെ പിടിക്കണമെന്ന് ബീവി സുമയ്യ ടീച്ചർ പറഞ്ഞു. നമ്മുടെ നിത്യ ആഹാരത്തിൽ പച്ചക്കറികൾക്ക് വളരെ പ്രധാന സ്ഥാനമാണുള്ളത്.

മുൻപ് നമ്മുടെ വീട്ടുവളപ്പിൽ വിവിധ തരം പച്ചക്കറികൾ നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്‌തുണ്ടാക്കുന്ന പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്.

എന്നാൽ കാലക്രമേണ നമ്മുടെ സ്വാശ്രയ ശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികൾ മാരകമായ രാസ കീടനാശിനി, രാസവളം എന്നിവയാൽ മലിന മാക്കപ്പെട്ടിരിക്കുന്നു.

ക്യാൻസർ, ജൻമ വൈകല്യ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നാഡീരോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വിഷലിപ്‌തമായ പഴം - പച്ചക്കറികൾ ഉപയോഗിക്കുന്നതിൽ നിന്നും നാം മാറേണ്ടിയിരിക്കുന്നുവെന്ന് പദ്ധതിയുടെ ഭാഗമായി നടന്ന സംഗമം അഭിപ്രായപ്പെട്ടു.

ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണം പോഷക സമ്യദ്ധമായ ധാരാളം പച്ചക്കറികൾ വീട്ടുവളപ്പിൽ ഉൽപാദിപ്പിക്കുവാനും, ഉപയോഗിക്കുവാനും തീരുമാനിച്ചു.ആയഞ്ചേരി ടൗൺ യൂണിറ്റിന് കീഴിലുള്ള വീടുകളിൽ അടുക്കള തോട്ടം ഉണ്ടാക്കുവാൻ കൂട്ടായ്മ തീർമാനിച്ചു.

ആവശ്യമായ വിത്തുകൾ എത്തിച്ച് നൽകാനും വേണ്ട പ്രോത്സാഹനവും, പരിശീലനവും നൽകാനും ആയഞ്ചേരി ടൗൺ വനിതാ ലീഗ് കമ്മിറ്റി തീരുമാനമെടുത്തു സംഗമത്തിൽ ആയിശ മാടാശ്ശേരി, ഹസീന.യു എന്നിവർ സംസാരിച്ചു.

#organic# vegetable #garden #home #Women #League #workers #Ayanchery #plan

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 18, 2024 10:07 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#camp  കുട്ടികൾക്കായി നെറ്റ് സീറോ കാർബൺ പഠന ക്യാമ്പുമായി വടകര നഗരസഭ

Sep 18, 2024 07:24 PM

#camp കുട്ടികൾക്കായി നെറ്റ് സീറോ കാർബൺ പഠന ക്യാമ്പുമായി വടകര നഗരസഭ

ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും നഗരസഭയുടെ നെറ്റ് സീറോ സ്റ്റുഡന്റ് അംബാസഡർമാരായി ഈ കുട്ടികളെ പ്രഖ്യാപിക്കുകയും...

Read More >>
#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി  നിയമനം

Sep 18, 2024 03:30 PM

#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി നിയമനം

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 17 വൈകീട്ട്...

Read More >>
#foundbody | വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 18, 2024 12:23 PM

#foundbody | വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ ബസ് സ്റ്റാന്റിനു തെക്കുഭാഗത്തെ കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്....

Read More >>
#cyberfraud | പണ മോഹം; വിദ്യാർത്ഥികളും യുവാക്കളും കെണിയിൽ, വടകരയിൽ നാല് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Sep 18, 2024 11:44 AM

#cyberfraud | പണ മോഹം; വിദ്യാർത്ഥികളും യുവാക്കളും കെണിയിൽ, വടകരയിൽ നാല് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഇവരുടെ അക്കൗണ്ടിൽ വന്ന തുക ഭോപാലിലെ പല വ്യക്തികളിൽനിന്നും ഓൺലൈൻ തട്ടിപ്പു വഴി...

Read More >>
Top Stories