#Mahimakudumbashree | വിളവെടുപ്പ് ഉത്സവമായി; അഴിയൂരിൽ തീരദേശത്തെ ചെണ്ടുമല്ലി കൃഷിയിലും നൂറുമേനി

 #Mahimakudumbashree | വിളവെടുപ്പ് ഉത്സവമായി; അഴിയൂരിൽ തീരദേശത്തെ ചെണ്ടുമല്ലി കൃഷിയിലും നൂറുമേനി
Sep 13, 2024 02:57 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com)പഞ്ചായത്ത് പതിനാറാം വാർഡിൽ തീരദേശത്ത് മഹിമ കുടുംബശ്രീ നടത്തിയ ചെണ്ടുമല്ലി കൃഷിയിലും നൂറുമേനി.

ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇവിടെ പൂഴിമണലിൽ ചെണ്ടുമല്ലി കൃഷി ചെയ്തത്.

പഞ്ചായത്ത് ഭരണസമിതി, അഴിയൂർ പഞ്ചായത്ത് കൃഷിഭവൻ, കുടുംബശ്രീ സിഡിഎസ്, വനിത കോ ഒപ്പറേറ്റീവ് ബേങ്ക് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് മഹിമ കുടുംബശ്രീ അംഗങ്ങളായ സുശീല നാലകത്ത്, ചന്ദ്രി പുത്തൻവളപ്പിൽ, ലീല എൻകെ എന്നിവർ കൂട്ടായി ചെണ്ടുമല്ലി കൃഷി ചെയ്തത്.

കൃഷിയുടെ വിളവെടുപ്പ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു.

കൃഷി ചെയ്ത് നൂറ്മേനി വിളവെടുപ്പിന് പ്രയത്നിച്ച കുടുംബശ്രീ അംഗങ്ങളെ കൃഷി ഓഫീസർ പി എസ് സ്വരൂപ് പൊന്നാട അണിയിച്ച് ആദരിച്ചു.

സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു ജയ്‌സൺ, കൃഷി അസിസ്റ്റന്റ് ദീപേഷ്, സിഡിഎസ് മെമ്പർ അശ്വതി പി വി, രാജൻ മാസ്റ്റർ, സുരേന്ദ്രൻ തോട്ടുമുഖത്ത്, രവീന്ദ്രൻ എൻകെ, ഉദയകുമാർ തൊട്ടുമുഖത്ത്, എന്നിവർ പങ്കെടുത്തു.

#Azhiyur #Mahima #Kudumbashree #marigold #cultivation #coast #hundreds #thousands

Next TV

Related Stories
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

May 10, 2025 11:01 AM

സഹകരണം തേടി; നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയുടെ വസതിയില്‍

: നിയുക്ത കെ പി സി . ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

Read More >>
Top Stories