---
title: "#Vadakararailwaypool | വീണ്ടും കാട് മൂടി; നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം, ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം"
english_title: "#Three #years #after #completion #renovation #Vadakara #Railway #Pool #not #been #cured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235870/three-years-after-completion-renovation-vadakara-railway-pool-not-been-cured-new"
published_at: "2024-09-16T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7c001b339c_pool.jpg"
keywords: []
---

# #Vadakararailwaypool | വീണ്ടും കാട് മൂടി; നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം, ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം

> **Lead Summary:** **വടകര:** നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം.

## Article Content

**വടകര:** നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം.

കുളത്തിന് ചുറ്റും വീണ്ടും കാടുമൂടി. ഒരാൾക്ക് നോക്കിയാൽ കാണാത്തത്രയും ഉയരത്തിൽ കുളത്തിന് ചുറ്റും കാടുപിടിച്ചു.

കാടു മൂടിയതു കാരണം ആരും കുളത്തിനടുത്തേക്ക് പോകാത്ത അവസ്ഥയായി. ചെളിയും കാടും മൂടിക്കിടന്ന കുളം 3 വർഷം മുൻപാണ് നവീകരിച്ചത്.

കുളത്തിലെ ചെളി മുഴുവൻ നീക്കി വെള്ളം ശുദ്ധീകരിച്ച ശേഷം ചുറ്റുമുളള കാടു വെട്ടി തെളിച്ചു. ആളുകൾക്ക് വന്നിരിക്കാൻ ഇരിപ്പിടം ഉൾപ്പടെ നിർമിച്ചിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും കാടു മൂടിയപ്പോൾ ഇരിപ്പിടങ്ങളൊക്കെ ആളുകൾ കൈയ്യൊഴിഞ്ഞ സ്ഥിതിയായി.

ഒരിക്കലും വറ്റാത്ത ഈ കുളത്തിലെ വെള്ളം കൊണ്ടാണ് അമൃത് ഭാരതി പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരണം നടക്കുന്നത്.

ആവി യന്ത്രമുണ്ടായിരുന്ന കാലത്ത് വെള്ളം നൽകാൻ നിർമിച്ച കിണറായിരുന്നു ഇത്. പിന്നീട് കുളമായി വികസിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235870/three-years-after-completion-renovation-vadakara-railway-pool-not-been-cured-new)