---
title: "#Applynow | ഇപ്പോൾ അപേക്ഷിക്കാം; പരിസ്ഥിതി ക്ലബുകൾക്ക് പി. ബാലൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ്"
english_title: "#Apply #now #environmental #Pclubs #Balan #Master #Smara# Endowment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252445/apply-now-environmental-pclubs-balan-master-smara-endowment"
published_at: "2024-11-28T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674858b0269ad_endowment.jpg"
keywords: []
---

# #Applynow | ഇപ്പോൾ അപേക്ഷിക്കാം; പരിസ്ഥിതി ക്ലബുകൾക്ക് പി. ബാലൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ്

> **Lead Summary:** **വടകര: **ഹരിതമൃതം ചീഫ് കോഡിനേറ്ററും സാമുഹ്യ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന പി. ബാലൻ മാസ്റ്ററുടെ സ്മരണക്കായി മഹാത്മ ദേശസേവ എഡ്യുക്കേഷണൻ & ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ്റൊമെൻ്റിനു വേണ്ടി വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **ഹരിതമൃതം ചീഫ് കോഡിനേറ്ററും സാമുഹ്യ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന പി. ബാലൻ മാസ്റ്ററുടെ സ്മരണക്കായി മഹാത്മ ദേശസേവ എഡ്യുക്കേഷണൻ & ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ്റൊമെൻ്റിനു വേണ്ടി വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

2024 ഡിസംബർ 30നു മുമ്പായി അപേക്ഷകൾ ജൈവകലവറ, കരിമ്പനപ്പിലം,പുതുപ്പണം (പി. ഒ ) 673105 , വടകര എന്ന വിലസത്തിൽ അയക്കണം.

വടകര ജൈവ കലവറയിൽ ചേർന്ന മഹാത്മ ദേശസേവ ട്രസ്റ്റ് ബോർഡ് യോഗത്തിൽ ഹരിതാമൃതം സംഘടനും പരിസ്ഥിതി പ്രവർത്തകനുമായ ജി. രാമനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

യോഗത്തി ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

എൻ . കെ അജിത് കുമാർ , പ്രസീത് കുമാർ പി.പി, ഡോ. സുബ്രമണ്യൻ, കെ. ഗീത. അഡ്വ: ലതികാ ശ്രീനിവാസ് . കെ . ശിവകുമാർ, എൻ.കെ. സജിത്ത്, സി.പി.ചന്ദ്രൻ, നാരായണൻ കെഞ്ചേരി,ഒ.പി ചന്ദ്രൻ , ടി.ഒ ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252445/apply-now-environmental-pclubs-balan-master-smara-endowment)