വില്യാപ്പള്ളി: (vatakara.truevisionnews.com)തിരുവോണനാളിൽ ഓണപൊട്ടൻ കെട്ടി സമാഹരിച്ച തുക പാലിയേറ്റീവ് സെൻ്ററിന് കൈമാറി മാതൃക കാട്ടിയ പ്രവർത്തകരെ അനുമോദിച്ചു.
വില്യാപ്പള്ളി മൈക്കുളങ്ങര സുനീഷ് എം ടി കെയും ബവീഷുമാണ് ഓണനാളിൽ ഓണ പൊട്ടൻ കെട്ടി സമാഹരിച്ചതുക വെട്ടം പാലിയേറ്റിവ് കെയറിന് കൈമാറിയത്.
തുക വെട്ടം ട്രസ്റ്റ് മെമ്പർ പി.പദ്‌മനാഭൻ ഏറ്റുവാങ്ങി.
ചടങ്ങിൽ പി.സി.സുരേഷ്, ബിനീഷ് എന്നിവർ സംബന്ധിച്ചു.
#activists #handed #over #amount #collected #Onapottan #Vettam #Pain #Palliative #Care