---
title: "#Thanal | ബന്ധുക്കൾ പരിചരിച്ചില്ല; വയോധികയ്ക്ക് താങ്ങായി തണൽ ആശ്രയകേന്ദ്രം "
english_title: "#thanal #supports #elderly #after #relatives #do #not #take #care "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236782/thanal-supports-elderly-after-relatives-do-not-take-care-new"
published_at: "2024-09-20T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed26032a1b0_THANAL.jpg"
keywords: []
---

# #Thanal | ബന്ധുക്കൾ പരിചരിച്ചില്ല; വയോധികയ്ക്ക് താങ്ങായി തണൽ ആശ്രയകേന്ദ്രം 

> **Lead Summary:** **അഴിയൂർ:** ബന്ധുക്കൾ പരിചരിക്കാത്തതിനെ തുടർന്നു വയോധികയെ തണൽ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി.

## Article Content

**അഴിയൂർ:** ബന്ധുക്കൾ പരിചരിക്കാത്തതിനെ തുടർന്നു വയോധികയെ തണൽ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി.

ചോമ്പാല പഴയ ഹാർബർ റോഡിന് സമീപം പടിഞാറയിൽ കാർത്ത്യായനി (85) യെയാണ് വടകരബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ യുടെ നേതൃത്വത്തിൽ എടച്ചേരി തണലിൽ മാറ്റിയത്.

മലമൂത്രവിസർജ്യത്തിൽ ഒരാഴ്ചയായി ദുരിതം പേറുന്ന വയോധികയെക്കുറിച്ചു നാട്ടുകാരാണ് വിവരം അറിയിച്ചത്.

ചോമ്പാൽ കനിവ് പാലിയേറ്റിവ് സംഘത്തിലെ സജിന, സുബിഷ, സനിൽ, രഞ്ചിത് എന്നിവർ വയോധികയെ കുളിപ്പിച്ച് വസ്ത്രം മാറ്റി.

കെപി ഗിരിജ,സി ഡിപി ഒ രജിഷ, പി കെ ബാലകൃഷണൻ തുടങ്ങിയവർ തണലിൽ എത്തിച്ചു.

സാബത്തിക ഭദ്രതയുള്ള മക്കൾ ഉണ്ടായിരിക്കെ വയോധിക അനാഥത്വമാണ് അനുഭവിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236782/thanal-supports-elderly-after-relatives-do-not-take-care-new)