വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന
Apr 18, 2025 05:13 PM | By Anjali M T

വടകര: (vatakara.truevisionnews.com) വടകരയിൽ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ടൗൺഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിലാണ് സുഹൃത്തുക്കളായ ജയേഷ് വി.എം നാരായണ നഗർ, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരൻ പതിയാരക്കര, ജഗന്നാഥൻ ഇരിങ്ങൽ എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ കുടുങ്ങിയത്.

ലിഫ്റ്റിൽ അകപ്പെട്ട ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണമാക്കി. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.

ലിഫ്റ്റിൽ കുടുങ്ങിയവരിൽ മുരളീധരൻ വടകര ഫയർ സ്റ്റേഷനിലേക്ക് വിളിച്ചതിനു പിന്നാലെ അഗ്‌നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ മുഴുവനും തുറന്നു രക്ഷാപ്രവർത്തനം സാധ്യമാകാത്തതിനാൽ ഹൈഡ്രോളിക് സ്‌പ്രഡർ ഉപയോഗിച്ച് ഡോർ വിടർത്തി ഓരോ ആളുകളെയായി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

അഞ്ച് പേർ ഒന്നിച്ച് ലിഫ്റ്റിൽ അകപ്പെട്ടതിനാൽ അല്പസമയം കൊണ്ട് തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ അപകട നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ല.

വടകര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ റാഷിദ് എം.ടി, മനോജ് കിഴക്കേക്കര, ഷിജേഷ് ടി, സിബിഷാൽ പി.ടി, സഹീർ പി.എം, സാരംഗ് എസ്.ആർ, സന്തോഷ് കെ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

#Five #people #stuck #lift #Vadakara#suffocation#finally #rescued#firebrigade

Next TV

Related Stories
ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

Apr 19, 2025 12:30 PM

ആശ്വാസമേകി, ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് തണ്ണീർ കുടമൊരുക്കി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദി

പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഉദ്ഘാടനം നെഹ്രു യുവ കേന്ദ്ര ഡപ്യൂട്ടി ഡയരക്‌ടർ സി സനൂപ് നിർവ്വഹിച്ചു...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 19, 2025 11:59 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമം; വടകരയിൽ വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 11:45 AM

ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമം; വടകരയിൽ വിദ്യാർത്ഥി പിടിയിൽ

ഫൈൻ അടച്ച ശേഷം വിട്ടയക്കാമെന്നാണ് റെയിൽവേ ഇദ്യോഗസ്ഥർ പറഞ്ഞു...

Read More >>
'ഇന്ന്  സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക്

Apr 19, 2025 11:35 AM

'ഇന്ന് സമ്മാനിക്കും' ; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം ശ്രീനന്ദ.ബി ക്ക്

കൊയിലാണ്ടി വിയ്യൂരിൽ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിന്റെയും...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:16 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

Apr 18, 2025 08:18 PM

'രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു'; ബിമൽ കാമ്പസ് കവിതാ പുരസ്‌കാരം നാളെ സമ്മാനിക്കും

കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിൽ കവിത രചനക്ക് ഒന്നാം സ്ഥാനം...

Read More >>
Top Stories

News Roundup