വടകര : (vatakaranews.in) കഥയും പാട്ടും പറച്ചിലും സംഗീത ശിൽപ്പങ്ങളുമായി ബാലസംഘം സംഘടിപ്പിക്കുന്ന വേനൽത്തുമ്പി കലാജാഥ ഒരുങ്ങുന്നു. വടകര ഏരിയാ പരിശീലന ക്യാമ്പ് പുതുപ്പണം നോർത്തിലെ കുളമുള്ളതിൽ സ്കൂളിൽ തുടക്കമായി. നഗരസഭാ ചെയർപേഴ്‌സൻ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആകാശ് കൃഷ്ണ അധ്യക്ഷയായി.


പി ഹർമിയ, കെ കെ അനുവിന്ദ, വി കെ വിനു, വി കെ പ്രമോദ്, വി ടി ബാലൻ, പി എസ് റിച്ചിൻ ലാൽ, ആർ എസ് സംഗീത്, കെ ടി സുമേഷ്, ടി ടി ലജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എ പി മോഹനൻ സ്വാഗതവും പാർവണ രഘൂത്തമൻ നന്ദിയും പറഞ്ഞു.
അതേസമയം ബാലസംഘം ഒഞ്ചിയം ഏരിയാ വേനൽത്തുമ്പി പരിശീലന ക്യാമ്പ് ഒഞ്ചിയം അമ്പലപറമ്പിൽ തു ടക്കമായി. 23 വരെയാണ് ക്യാമ്പ്. ആട്ടവും പാട്ടും സംഗീത ശിൽപ്പ വും നാടകവും പരിശീലിച്ച തുമ്പി കൾ വരുംദിവസങ്ങളിൽ നാടാ കെ കലാവിരുന്നുമായെത്തും.
ജില്ലാ സെക്രട്ടറി അഭയരാജ് ഉദ്ഘാ ടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സാൻവിയ സജീവൻ അധ്യക്ഷ നായി. വി പി ഗോപാലകൃഷ്ണൻ, ടി ടി അലൻ എന്നിവർ സംസാരിച്ചു. കെ എം പവിത്രൻ സ്വാഗതവും പി വത്സൻ നന്ദിയും പറഞ്ഞു
#venalthumbi #camb #vatakara #balasangham