വടകര: (vatakara.truevisionnews.com ) എട്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു കോട്ടക്കടവ് കാതിയാർ വയലിൽ വിനോദൻ പ്രവാസജീവിതം തെരഞ്ഞെടുത്തത്. ഒടുവിൽ പ്രവാസം ജീവിതം അവസാനിപ്പിച്ച് തിങ്കളാഴ്ച് നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു.
വിനോദൻ നാട്ടിലേക്ക് വരുന്ന സന്തോഷത്തിലായിരുന്നു കുടുംബം. പക്ഷെ ആ വീട് ഞായറാഴ്‌ച രാത്രിയോടെ കണ്ണീർ പുഴയായി.
ഒമാനിൽ റൂവി, ഹോണ്ട റോഡിൽ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു വിനോദൻ. ഇതിനെടെയാണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ആദ്യം സുഖമില്ലാതെ വിനോദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വീട്ടുകാരോട് വിവരം നൽകിയത്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് ഭാര്യ സിന്ധുവിനോട് പ്രിയപ്പെട്ടവൻ ഇനിയില്ലെന്ന വിവരം പറഞ്ഞത്.
സന്തോഷം നിറയേണ്ട വീട് ഒരുനിമിഷം കൊണ്ടാണ് മരണവീടായി മാറിയത്. ലീവിന് നാട്ടിൽ വരുമ്പോൾ പൊതുപരിപാടികളിലും മറ്റു വിനോദൻ സജീവമായിരുന്നു.
യുവത എന്ന കലാസാംസ്‌കാരിക വേദിയുടെ സജീവ പങ്കാളി കൂടിയായിരുന്നു. ഇന്ന് രാവിലെയോടെ വീട്ടുവളപ്പിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ നൂറ് കണക്കിന് പേരാണ് വിനോദനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.
#family #awaits #end #exile #and #return #home #But #death #arrived #Vinodan #Kottakkadu